പുനലൂർ: ഇന്ദിരാ ഗാന്ധിയുടെ 37-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ദിര ജ്യോതി പ്രയാണവും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. പുനലൂർ വെസ്റ്റ്, ഈസ്റ്റ്, കരവാളൂർ, ഇടമൺ,തെന്മല, ആര്യങ്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പുനലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ഷെമി ആസിസ്, റഷീദ് കുട്ടി, ജ്യോതി സന്തോഷ് ,നേതാക്കളായ നെൽസൺ സെബാസ്റ്റ്യൻ, സജ്ഞു ബുഖാരി, സി.വിജയകുമാർ, സുകുമാരൻ തുടങ്ങിയർ സംസാരിച്ചു, വെസ്റ്റ് മണ്ഡലം കമ്മിറ്റിയിലെ പരിപാടികൾ കെ.പി.സി.സി നിർവാഹക സമിതി അംഗം എസ്.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.എം.ഓമനക്കുട്ടൻ ഉണ്ണിത്താൻ, ബീന ശാമുവേൽ, ഷഫീല ഷാജഹാൻ,കെ.കെ.രാധാകൃഷ്ണൻ നായർ,വിളയിൽ സഫീർ,സുവർണ്ണ കുമാരി, രാജീവ് തുടങ്ങിയവർ സംസാരിച്ചു. കരവാളൂരിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി ഉദ്ഘാടനം ചെയ്തു.കെ.യോഹന്നാൻ,ആർ.അജയകുമാർ, സി.കെ.പുഷ്പരാജൻ,സി.രവീന്ദ്രൻ നായർ,ആശ്രാമത്ത് ബാബു,പഞ്ചായത്ത് അംഗം ലതികമ്മ,ക്യാപ്റ്റൻ സരസ്വതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ആര്യങ്കാവിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ആര്യങ്കാവ് പഞ്ചയത്ത് പ്രസിഡന്റ് സുജ തോമസ്, മണ്ഡലം പ്രസിഡന്റ് ബിനു ശിവപ്രകാശ്, തോമസ് മൈക്കിൾ, സണ്ണി ജോസഫ്,ജസീന്ത റോയി,ഇടപ്പാളയം സുരേഷ്,എം.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ഇടമണിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ .സജ്ഞയ്ഖാൻ യോഗം ഉദ്ഘാടനം ചെയ്തു.സഞ്ജു ബുഖാരി, സി.വിജയകുമാർ,എ.ടി.ഫിലിപ്പ്, സനൽ സോമരാജൻ,ഷിബു കൈമണ്ണിൽ,മോഹനൻ, മുഹമ്മദ് ഖാൻ, ആർ.സുഗതൻ തുടങ്ങിയവർ സംസാരിച്ചു.