കൊട്ടാരക്കര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകാദിനാചരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനും നടത്തി. താലൂക്ക് യൂണിയൻ അങ്കണത്തിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻപിള്ള, യൂണിയൻ ഭരണസമിതിയംഗങ്ങൾ , എൻ.എസ്.എസ് പ്രതിനിധി സഭാ അംഗങ്ങൾ, കിഴക്കേക്കര എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.