കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനാചരണം കൊട്ടിയത്ത് നടത്തി. നിയോജക മണ്ഡലം ചെയർമാൻ കൊട്ടിയം എം. എസ്. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സോജരാജൻ അദ്ധ്യക്ഷത വഹിച്ചു.
അനിൽകുമാർ, രാധാകൃഷ്ണൻ, ജാനമ്മ വിജയൻ, സുനിത, അജയ കുമാർ,സ ന്തോഷ് എന്നിവർ പങ്കെടുത്തു.