photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം വലയാർ അവാർഡ് ജേതാവ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം വലയാർ അവാർഡ് ജേതാവ് ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോസഫ്.ഡി.ഫെർണാണ്ടസ്, സെക്രട്ടറി സ്മിതാ രാജൻ, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സ്പെഷ്യൽ ഓഫീസർ സി.ശിശുപാലൻ, ജി. രവീന്ദ്രൻ പിള്ള, കെ.കുമാരൻ, ശ്രീകുമാർ, ബിനു പാപ്പച്ചൻ, സുജ, സനിൽ വെണ്ടാർ എന്നിവർ സംസാരിച്ചു. ബെന്യാമിന് സായന്തനത്തിന്റെയും കുണ്ടറ കുമ്പളം സെന്റ് ജോസഫ് സ്കൂളിന്റെയും ആദരവും ചടങ്ങിൽ നൽകി.