കുണ്ടറ: ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജ്യോതി പ്രയാണ സംഗമസമ്മേളനം സംഘടിപ്പിച്ചു. കുണ്ടറ, പേരയം, പെരിനാട്, കേരളപുരം, ഇളമ്പള്ളൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ആരംഭിച്ച യാത്ര കുണ്ടറ മുക്കടയിൽ സമാപിച്ചു. തുടർന്ന് നടന്ന ഇന്ദിരാജ്യോതി പ്രയാണ സംഗമസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റണി ജോസ്, യു.ഡി. എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, അനീഷ് പടപ്പക്കര, തോട്ടത്തിൽ ബാലൻ, ജി. വിനോദ് കുമാർ, നിസാമുദ്ദീൻ, ജെ.എൽ. മോഹനൻ, വിനോദ് ജി. പിള്ള, വിളവീട്ടിൽ മുരളി, കുണ്ടറ സുബ്രഹ്മണ്യൻ, രാജു ഡി. പണിക്കർ, നീരൊഴുക്കിൽ സാബു, വി. ഓമനക്കുട്ടൻ ജ്യോതിർ നിവാസ്, പെരിനാട് മുരളി, സി.ഡി. ജോൺ, സിന്ദു ഗോപൻ, നജീം, രാജീവ് റോൾഡൻ തുടങ്ങിയവർ സംസാരിച്ചു. ആർ. സുരേഷ് കുമാർ സ്വാഗതവും സി.പി. മന്മഥൻ നായർ നന്ദിയും പറഞ്ഞു.