പുനലൂർ: ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റും കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി.വിപിനചന്ദ്രന്റെ സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ആർ.എസ്.എസ് ജില്ല വിഭാഗ് വ്യവസ്ഥ പ്രമുഖ് അശോകൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബി.രാധാമണി, വിളക്കുടി ചന്ദ്രൻ, വിളക്കുടി രാജേന്ദ്രൻ ,എൻ.ഉണ്ണികൃഷ്ണൻ, ആയൂർ മുരളി, എസ്.പത്മ കുമാരി, പി.എൻ.കൃഷ്ണൻ നായർ,പി.ബാനർജി, അർജ്ജുനൻ പിള്ള, കെ.രവികുമാർ തുടങ്ങിയവർ സംസാരിച്ചു.