photo

കൊല്ലം: മലയാള നാടിന്റെ പിറവിദിനത്തിന് ആശംസകളുമായി മസ്കറ്റിൽ നിന്നും ഒരു ഗാനം, ഇന്ന് യൂടൂബിലാണ് റിലീസ്. "ഈ മണ്ണിൽ പൂക്കാലം, ഒരുമകളുടെ പൂനീട്ടും കനവുകളുടെ കളിയാട്ടം കേരളമൊരു പൂന്തോട്ടം..." എന്ന വരികളിലൂടെയാണ് ദൃശ്യസൗന്ദര്യം ചേർത്തുള്ള ഗാനം ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കലാരൂപങ്ങളും നവോത്ഥാന നായകരുമൊക്കെ ചേരുന്നതാണ് ഹൃദ്യമായ ഗാനോപഹാരം. കേരളമൊരു പൂന്തോട്ടം എന്ന പേരിലാണ് ഗാനം പുറത്തിറക്കുന്നത്. മസ്കറ്റിലെ ഉപാസന സംഗീത കൂട്ടായ്മയിസെ കലാപ്രവർത്തകരാണ് പാട്ടൊരുക്കിയത്. കൊല്ലം കേരളപുരം സ്വദേശിയായ അഡ്വ.വിനോദ്.ജി.അമ്മവീടാണ് മധുരസ്വരത്തിൽ പാടിയത്. രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ വരികൾക്ക് കേരളപുരം ശ്രീകുമാർ സംഗീതം നൽകി. കൃഷ്ണപ്രിയ നൃത്തസംവിധാനം നടത്തി. കൊവി‌ഡിന്റെയും പെരുമഴക്കാലത്തിന്റെയും ദുരിതങ്ങൾക്കിടയിൽ മലയാളികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഗാനോപഹാരമാണ് ഒരുക്കിയിട്ടുള്ളതെന്ന് വിനോദ്.ജി.അമ്മവീട് പറഞ്ഞു.