തൊടിയൂർ: ഇന്ദിര ഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനം ജ്യോതി പ്രയാണം തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു. അരമത്ത് മഠം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കെ. പി. സി. സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .വാർഡ് പ്രസിഡന്റ് ബി.മോഹനൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം തൊടിയൂർവിജയൻ , ജി.വിജയൻ ഉണ്ണിത്താൻ, ആർ.കെ.വിജയകുമാർ, കമറുദ്ദീൻ, ഷെമീർ മേനാത്ത്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
22-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമൂട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.സുനിൽകുമാർ അദ്ധ്യക്ഷനായി.
നസീംബീവി, തോട്ടുകര മോഹനൻ, മൈതാനത്ത് വിജയൻ ,വിജയിൽ അഷ്റഫ് ,കെ .വാസു, ഇസഹാക്ക്, ഷിഹാബ് ബായി, എസ്.കെ.അനിൽ , സനൽകുമാർ, സേതു, സജയൻ ,അനു, കുമാരൻ എന്നിവർ സംസാരിച്ചു. 13-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം എ.എ .അസീസ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണപിള്ള, കൃഷ്ണപിള്ള, ഫഹദ് തറയിൽ, ആസാദ്, നിയാസ് എന്നിവർ സംസാരിച്ചു. കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. ഷാജികൃഷ്ണൻ, ശശി താരാഭവനം, കുറുങ്ങാട്ട് നിസാർ, നൗഷാദ് എന്നിവർ സംസാരിച്ചു.
തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിര ജ്യോതി പ്രയാണം കെ.പി. സി. സി സെക്രട്ടി തൊടിയൂർ രാമചന്ദ്രൻ ,
ഡി. സി .സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ.ജവാദ് ജ്യോതി ഏറ്റുവാങ്ങി.