phot

പുനലൂർ: അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർന്നത് കാരണം ആറ് കരകവിഞ്ഞ് ഒഴുകി. മണലാർ ഉൾ വനത്തിൽ ഉരുൾപ്പൊട്ടിയതായി സംശയം. രണ്ട് ദിവസം വരെ കനത്ത മഴ പെയ്ത അച്ചൻകോവിലിൽ ഇന്നലെ കാര്യമായ തോതിൽ മഴ പെയ്തില്ലെങ്കിലും സമീപത്തെ മണലാർ ഉൾ വനത്തിൽ ഉരുൾ പൊട്ടിയതായി സംശയിക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇത് കാരണം ഇന്നലെ അച്ചൻകോവിൽ ആറ്റിൽ പെട്ടെന്ന് ജല നിരപ്പ് ഉയർന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കി. വ്യാഴാഴ്ച സന്ധ്യക്ക് പെയ്ത കനത്ത മഴയിൽ ഉരുൾ പൊട്ടി ഇടപ്പാളയത്തെ മൂന്ന് കോളനികളിൽ വ്യാപകനാശം സംഭവിച്ചിരുന്നു. എന്നാൽ അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർന്നതല്ലാതെ നാശ നഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല.