വരന്തരപ്പിള്ളി: കാട്ടാന കൃഷി നശിപ്പിച്ച ഇഞ്ചക്കുണ്ടിലും പരിസര പ്രദേശങ്ങളിലും കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കൃഷി നശിച്ചവർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കാൻ സുനിൽ അന്തിക്കാട് വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഡി.സി.സി സെകട്ടറി കല്ലൂർ ബാബു, അജിത് എളന്തോളി, തങ്കച്ചൻ ഇഞ്ചക്കുണ്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.