തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്ന ഇടതുസർക്കാരിന്റെ നയമാണ് ടീച്ച് സൊസൈറ്റി നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ടീച്ച് സൊസൈറ്റിയുടെ ഒൻപതാം വർഷ സ്‌കോളർഷിപ്പ് 40 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പ്രസിഡന്റ് പ്രൊഫ. കെ.ഐ. വർഗീസ് അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി ഫാ. ഡോ. മാത്യു കപ്‌ളിക്കുന്നേൽ, കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, ജോസഫ് മുണ്ടശേരി, രാജേഷ് രാജ്, സെക്രട്ടറി ജോജു പണ്ടാരവളപ്പിൽ, ട്രഷറർ സി.കെ. ജോസ് തുടങ്ങിയവർ സംസാരിച്ചു.