kathakali

തൃശൂർ : ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് പത്ത് മുതൽ15 വരെ ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് കളിയച്ചൻ പുരസ്‌കാരം വാഴേങ്കട വിജയനും നവജീവൻ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകൻ വി. മുരളിക്കും സമ്മാനിക്കും. പത്തിന് വൈകീട്ട് മൂന്നിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി പ്രഭാകരൻ പഴശി, കലാമണ്ഡലം സുബ്രഹ്മണ്യൻ, സിനിമ താരം രചന നാരായണൻ കുട്ടി എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ കഥകളി അരങ്ങേറും. പത്രസമ്മേളനത്തിൽ കലാമണ്ഡലം ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ പൊതുവാൾ, സുമേഷ് എന്നിവർ പങ്കെടുത്തു.