കൊടുങ്ങലൂർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം ഉള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിൽ ആദ്യമായി ഓൺലൈൻ വഴി വഴിപാട് ബുക്കിംഗ് സംവിധാനം ആരംഭിച്ചത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ആണ്.