annamanada
സുഭിക്ഷ കേരളം പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ വിതരണം അന്നമനടയിൽ ബ്ലോക്ക് പഞ്ചായത്ത് ഒ.സി. രവി ഉദ്ഘാടനം ചെയ്യുന്നു.

മാള: സുഭിക്ഷ കേരളം പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ വിതരണം അന്നമനടയിൽ ആരംഭിച്ചു. അന്നമനട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങ് മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീജ നസീർ, കെ.ടി. എൽദോസ്, വി.വി. ഷിബു, കെ.എൻ. സജി എന്നിവർ സംസാരിച്ചു.