പാവറട്ടി: പറപ്പൂർ നാഗത്താൻകാവ് നാഗരാജ ക്ഷേത്രത്തിലെ ആയില്യ പൂജ മഹാനിവേദ്യം ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് നടതുറക്കൽ, 5.45ന് മലർ നിവേദ്യം, 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ, 8.30 ന് രാഹുപൂജ, 9.30 മുതൽ 10 വരെ നാഗപൂജ എന്നിവ നടക്കും. രാവിലെ 10.15 മുതൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ മനക്കൽ കൃഷ്ണൻ നമ്പൂതിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷ പൂജകളും ക്ഷേത്രം മേൽശാന്തി ചിറക്കമറ്റം മനക്കൽ രമേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയില്യ പൂജ്യയും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ആയില്യത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.