തൃശൂർ : 2,203 പേർ രോഗമുക്തരായ ദിനത്തിൽ 1,823 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,381 ആണ്. തൃശൂർ സ്വദേശികളായ 69 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.84% ആണ്. സമ്പർക്കം വഴി 1,814 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 03 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായി.
കൊവിഡ് ജില്ലയിൽ
ഇതുവരെ സ്ഥിരീകരിച്ചവർ
4,91,829
രോഗമുക്തരായവർ
4,80,523 .