vmuralee

തൃശൂർ: പുരോഗമന വാദികൾ ഭരിക്കുന്ന കേരളത്തിൽ ഇതുവരെയും അവസര സമത്വം കൊണ്ടുവരാനായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബി.ജെ.പി സമൂഹത്തിൽ കഴിവും കരുത്തും തെളിയിച്ച മാതൃകയായ 71 വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 2014 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ മുഖ്യ ഊന്നൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കാണെന്നും അതിന്റെ ഗുണം സമൂഹത്തിൽ കണ്ടുതുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, റിട്ട. എസ്.പി പി.എൻ ഉണ്ണിരാജൻ, അഡ്വ. കെ.ആർ. ഹരി , സുജയ് സേനൻ, സർജു തൊയക്കാവ്, എ.ആർ. അജി ഘോഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമാദേവി, രഘുനാഥ് സി. മേനോൻ എന്നിവർ നേതൃത്വം നൽകി.