hshshss
ആലോചന യോഗത്തിൽ എംഎൽഎ എസി മൊയ്തീൻ സംസാരിക്കുന്നു

കുന്നംകുളം: വിവിധ വകുപ്പുകളുടെ പദ്ധതികളും തദ്ദേശ സ്ഥാപന പദ്ധതികളും ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും സന്നദ്ധപ്രവർത്തകരേയും ഉൾപ്പെടുത്തി പ്രവർത്തകസമിതി രൂപീകരിക്കാനും എ.സി മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജലസുരക്ഷാ പ്രാഥമിക ആലോചന യോഗത്തിൽ തീരുമാനം. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കില ഫാക്കൽറ്റി രേണുകുമാർ, വി. മനോജ് കുമാർ എന്നിവർ വിഷയാവതരണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗങ്ങൾ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥ സിന്ധു പി.ഡി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സെറീന റഹ്മാൻ, ചൊവ്വന്നൂർ ബി.ഡി.ഒ വിനീത് കെ.എം, നഗരസഭ സെക്രട്ടറി സുജിത്ത് ടി.കെ, എൽ.എസ്.ജി.ഡി അസി.എക്‌സി.എൻജിനീയർമാരായ ബിനോയ് ബോസ്, വിനോദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.