road

ടി.ജെ.സനീഷ്‌കുമാർ എം.എൽ.എയും സംഘവും പൂലാനിയിൽ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിക്കുന്നു.


ചാലക്കുടി: മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നവീകരണത്തിൽ നാട്ടുകാർ നേരിടുന്ന ദുരിതം പരിഹരിക്കുന്നതിന് ടി.ജെ സനീഷ്‌കുമാർ എം.എൽ.എയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ജനങ്ങൾ അനുഭവിക്കുന്ന യാത്രക്ലേശങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒരു കിലോമീറ്റർ ദൂരം കണക്കാക്കിയാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇതിനിടയിൽ പ്രദേശവാസികൾക്ക് സഞ്ചാരത്തിന് താത്ക്കാലിക സംവിധാനം ഒരുക്കി തുടങ്ങിയെന്നും പൊതുമരാമത്ത് എക്‌സി.എൻജിനീയർ മനീഷ പറഞ്ഞു. ക്വാറി വേസ്റ്റ് ഇട്ടാണ് സഞ്ചാരം ഒരുക്കുക. ഇതിന് പുറമെ റോഡിൽ നിന്നും വീടുകളിലേക്ക് കടക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ, പഞ്ചായത്തംഗംങ്ങളായ പി.എ സാബു, ജാൻസി പൗലോസ്, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തി.