ഫാ.ബെഞ്ചമിൻ ഒ.ഐ.സി, ഫാ. പത്രോസ് ഒ.ഐ.സി എന്നിവർ ചേർന്ന് മീരയ്ക്ക് ഉപഹാരം നൽകുന്നു.
കുന്നംകുളം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ. മീരയെ ബഥനി സ്‌കൂൾ മാനേജ്‌മെന്റ് അനമോദിച്ചു. മാനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സി പൊന്നാട അണിയിച്ചു. പ്രിൻസിപ്പാൾ ഫാദർ പത്രോസ് ഒ.ഐ.സി ഉപഹാരം സമ്മാനിച്ചു. വിഷ്ണു, ശരത്, രാജു, ആന്റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സിവിൽ സർവീസ് ഫോറത്തിൽ ബഥനി സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലുള്ള അഭിനന്ദനവും മീര അറിയിച്ചു. കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിന്റെ ആദ്യബാച്ച് വിദ്യാർത്ഥിയുടെ മകൾ എന്ന് നിലയ്ക്ക് മീരയ്ക്ക് ലഭിച്ച വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്ന് സ്‌കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഒ.ഐ.സി പറഞ്ഞു.