ചാലക്കുടി: ജനതാദൾ (യു.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 500 ലധികം പ്രവർത്തകർ എൽ.ജെ.ഡി.യിൽ ചേരും. ഒക്ടോബർ ആദ്യവാരം ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല ലയനസമ്മേളനം എൽ.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അറിയിച്ചു. കുഞ്ഞുമൊയ്തു (പാലക്കാട്), എം.ബി സുരേഷ് (വയനാട്) സുരേഷ് പെരിന്തൽമണ്ണ (മലപ്പുറം), ഷാജി കോവളം(തിരുവനന്തപുരം), സലിം തോട്ടത്തിൽ (തൃശൂർ) തുടങ്ങിയ സംസ്ഥാന നേതാക്കളും ഭൂരിഭാഗം ജില്ലാ, മണ്ഡല നേതാക്കളും എൽ.ജെ.ഡി.യിൽ ചേരും.