പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 4 പഞ്ചായത്തുകളിൽ സെപ്തംബർ മാസത്തിൽ കൊവിഡ് ബാധിച്ച് 21 പേർ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് കണക്ക്. മുല്ലശ്ശേരി പഞ്ചായത്ത് 5, വെങ്കിടങ്ങ് പഞ്ചായത്ത് 9, പാവറട്ടി പഞ്ചായത്ത് 4, എളവള്ളി പഞ്ചായത്തിൽ 3 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സെപ്തംബർ മാസത്തിൽ ബ്ലോക്ക് പരിധിയിൽ 2,183 പേർ കൊവിഡ് പോസിറ്റീവ് ആയി. മുല്ലശ്ശേരി 400, വെങ്കിടങ്ങ് 658, പാവറട്ടി 433, എളവള്ളിയിൽ 692 പേർക്കുമാണ് രോഗം പിടിപ്പെട്ടത്. സെപ്തംബറിൽ ബ്ലോക്കിൽ 2571 പേർ രോഗമുക്തി നേടി. മുല്ലശ്ശേരി 579, വെങ്കിടങ്ങ് 736, പാവറട്ടി 509, എളവള്ളിയിൽ 747 പേർക്കും രോഗം മാറി.