വാടാനപ്പിള്ളി: ഒ.ഡി.എഫ് പ്ലസ് പദവി വാടാനപ്പള്ളി പഞ്ചായത്തിന് ലഭിച്ചു. സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകൾ കൈവരിക്കേണ്ട ഒ.ഡി.എഫ് പ്ലസ് പദവിയ്ക്കായുള്ള സെൽഫ് ഡിക്ലറേഷൻ നടത്തിയാണ് വാടാനപ്പിള്ളി പഞ്ചായത്ത് പദവി കരസ്ഥമാക്കിയത്.


എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, നൂറോ അതിൽ അധികമോ വീടുകളുള്ള ഗ്രാമങ്ങളിൽ പൊതുശൗചാലയം ഉറപ്പാക്കുക, സ്‌കൂളുകൾ, പഞ്ചായത്ത് ആസ്ഥാനങ്ങൾ, അംഗനവാടികൾ എന്നിവിടങ്ങളിൽ പുരുഷനും സ്ത്രീയ്ക്കും പ്രത്യേകമായി ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ജൈവ ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുളള സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി പ്രഖ്യാപിക്കുന്നതിനുളള മാനദണ്ഡം.

പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് പ്രഖ്യാപനം നടത്തി.

സി.എം നിസാർ, രന്യ ബിനീഷ്, സുലേഖ ജമാലു, സാബിത്ത്,​ ധനീഷ്, എ.ടി ഷബീർ അലി, സരിത ഗണേശൻ എന്നിവർ സംസാരിച്ചു.