കഴിമ്പ്രം സ്‌കൂളിൽ ഊർജ്ജയാൻ പദ്ധതി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഊർജയാൻ പദ്ധതി സ്‌കൂൾ ലോക്കൽ മാനേജരും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കാനുള്ള അവബോധം കുട്ടികളിൽ വളർത്താനാണ് പദ്ധതി നടപ്പിലാക്കുന്നത്. സോളാർ എനർജി ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും വൈദ്യുതി ഉപയോഗം കുറക്കണമെന്നും തഷ്ണാത്ത് ആവശ്യപ്പെട്ടു. ഒ.വി സാജു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് നടാഷ എം.പി, ഷൈൻ നെടിയിരിപ്പിൽ, പി.ടി.എ പ്രസിഡന്റ് രമേഷ് ബാബു, ദീപ്തി ടീച്ചർ, മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.