ബി.ജെ.പി കൊടുങ്ങല്ലൂരിൽ നടത്തിയ തീരംഗ യാത്ര അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു. ജോജോ മിൽ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര വടക്കെ നടയിൽ സമാപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ മനോജ്, ശിവശങ്കരൻ, വി.ജി ഉണ്ണിക്കൃഷ്ണൻ, അഡ്വ. ഡി.ടി വെങ്കിടേശ്വരൻ, ടി.എസ് സജീവൻ, ഒ.എൻ ജയദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.