nagapu-ja

കിഴക്കോട്ട്കാവ് ക്ഷേത്രത്തിൽ നടന്ന നാഗപൂജ.


വടക്കാഞ്ചേരി: കന്നിമാസത്തിലെ ആയില്യംനാളിൽ നാഗ പ്രീതിക്കായി നടത്തുന്ന നാഗപൂജ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും നടന്നു. കാവുകളിലെ നാഗത്തറകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള നാഗ വിഗ്രഹങ്ങളിൽ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. ജന്മനക്ഷത്രത്തിൽ സമർപ്പങ്ങൾക്കായി സമർപ്പിക്കുന്ന നൂറും പാലും വഴിപാടുകൾ സമർപ്പിക്കാൻ നിരവധി ഭക്തർ ക്ഷേത്രങ്ങളിൽ എത്തിയിരുന്നു. ആണ്ടിലൊരിക്കലാണ് നാഗങ്ങൾക്കായി പ്രത്യേക പൂജകൾ നടക്കുന്നത്. നാഗങ്ങളുടെ പിറവി ദിനമാണ് കന്നി മാസത്തിലെ ആയില്യം നാൾ എന്നാണ് ഐതിഹ്യം. കൊവിഡ് മൂലം കഴിഞ്ഞ വർഷം ചടങ്ങ് ലളിതമായാണ് നടന്നത്. ഈ വർഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടന്നു. പൂജകൾക്ക് ശേഷം ഭക്തർക്ക് പാൽ പായസവും പ്രസാദവും വിതരണം ചെയ്തു.