ജയസൂനം ടീച്ചറിൽ നിന്നും ഗാന്ധി സാഹിത്യത്തിന്റെ 100 വോളിയം ടി.എൻ പ്രതാൻ എം.പി ഏറ്റുവാങ്ങുന്നു.
കൊടുങ്ങല്ലൂർ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സാഹിത്യത്തിന്റെ മുഴുവൻ കളക്ഷനായ 100 വോളിയം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിലേക്ക് സമർപ്പിച്ച് റിട്ടയേർഡ് അദ്ധ്യാപകർ. ശൃംഗപുരം ജി.എൽ.പി.എസിൽ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപിക ജയസൂനം ടീച്ചറും രാമചന്ദ്രൻ മാസ്റ്ററുമാണ് ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗാന്ധി സാഹിത്യത്തിന്റെ 100 വോളിയം വായനശാലയ്ക്ക് സമർപ്പിച്ചത്.
ജയസൂനം ടീച്ചറിൽ നിന്നും പുസ്തകം ടി.എൻ പ്രതാപൻ എം.പി ഏറ്റുവാങ്ങി. അദ്ധ്യാപകർക്കുള്ള ഉപഹാരം ടി.എൻ പ്രതാപൻ സമ്മാനിച്ചു. സേവന പ്രവർത്തനങ്ങൾക്ക് ഗ്രാമദീപം ക്ലബ്ബിന് സമർപ്പിച്ച കീർത്തിപത്രം സി.എസ് അനിൽകുമാറും, പി.വി ബിശ്വാസും ഏറ്റുവാങ്ങി. എൻ.എച്ച് സാംസംഗ് മാസ്റ്റർ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി യു.ടി പ്രേംനാഥ്, കെ.എച്ച് കലേഷ് ബാബു എന്നിവർ സംബന്ധിച്ചു.