മണപ്പുറം വയോജന ക്ഷേമസമിതി നാട്ടികയിൽ സംഘടിപ്പിച്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് നാട്ടിക മണപ്പുറം വയോജനക്ഷേമ സമിതി മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ കൊവിഡ് ബാധിച്ച് മരിച്ച 15 കുടുംബങ്ങളിലെ അനാഥരായവരുടെ ആശ്രിതർക്ക് പതിനായിരം രൂപ ധനസഹായ വിതരണവും, അമ്പതോളം വയോജനങ്ങളെ ആദരിക്കുകയും ചെയ്ത ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയോജന ക്ഷേമസമിതിയും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രേംലാൽ വലപ്പാട് അദ്ധ്യക്ഷനായി. എം.എൽ.എമാരായ സി.സി മുകുന്ദൻ, ഇ.ടി ടൈസൺ മാസ്റ്റർ, അവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമൻ പണിക്കർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ശിൽപ ട്രീസ സെബാസ്റ്റ്യൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ ആത്മൻ എന്നിവർ സംസാരിച്ചു.