rasa

പഴഞ്ഞി പള്ളി പെരുന്നാളിന് ഭാഗമായി നടന്ന റാസ.


കുന്നംകുളം: പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസിന്റെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് ഡോ.ഗീവർഗീസ് മാർ യൂലിയോസിന്റെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്‌കാരം നടന്നു. സഭയിലെ ഒട്ടേറെ വൈദികർ സഹകാർമികരായി. രാത്രി കൊടിയും കുരിശുമായി അങ്ങാടി ചുറ്റി പ്രദക്ഷിണവും നടന്നു. അങ്ങാടികളിൽ വൈദ്യുതാലങ്കാര ബൾബുകൾ ഒരുക്കിയിരുന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലയിൽ ദീപാലങ്കൃത പന്തലും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പഴയ പള്ളിയിൽ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം പുതിയ പള്ളിയിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മുഖ്യകാർമ്മികനായി അഞ്ചിന്മേൽ കുർബാന അർപ്പിച്ചു. പ്രദക്ഷിണം, ആശീർവാദം എന്നിവയുണ്ടായി. പെരുന്നാളിന് വികാരി ഫാ.സഖറിയ കൊള്ളന്നൂർ, സഹവികാരി ഫാ.തോമസ് ചാണ്ടി, ട്രസ്റ്റി സുമേഷ് പി.വിൽസൺ, സെക്രട്ടറി ലിജിൻ ചാക്കോ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.