thee-
വ്യാപാര സ്ഥാപനത്തിന്റെ അലമാര കത്തിയ നിലയിൽ


കുന്നംകുളം: കേച്ചേരി സെന്ററിലെ മെക്ക ഫ്രൂട്ട്‌സ് കടയിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാളത്തോട് സ്വദേശിയായ ഫാസിലിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. രാത്രി 10 മണിയോടെ കടയടച്ച് ഉടമ വീട്ടിൽ പോയെങ്കിലും പതിനൊന്നുമണിയോടെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ പൂട്ട് പൊട്ടിച്ച് തീ അണക്കുകയായിരുന്നു. കാര്യമായ നഷ്ടങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

വ്യാപാര സ്ഥാപനത്തിന്റെ അലമാര കത്തിയ നിലയിൽ.