panni
വനപാലകർ വെടിവച്ച് കൊന്ന കാട്ടുപന്നി.


ചേലക്കര: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്ന് തുടങ്ങി. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളിലൊന്നികളിലൊന്നിനെ പരുത്തിപ്ര ഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് വെടിവെച്ച് വീഴ്ത്തി. കുറച്ച് ദിവസം മുമ്പ് തിരുവില്വാമല മലേശമംഗലത്തും ഒരു കാട്ടുപന്നിയെ വെടിവച്ച് കൊന്നിരുന്നു. ശല്യക്കാരായ കാട്ടുപന്നിയെ കൊല്ലാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉപാധികളോടെയാണ് പന്നികളെ കൊല്ലുന്നത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. രാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ. പി ബൈജു, പി.പി സന്ദീപ്, ഫോറസ്റ്റ് വാച്ചർ ടി. ദിനേശ് എന്നിവർ അടങ്ങിയ സംഘമാണ് വെടിവച്ചത്. ജഡം സ്റ്റേഷൻ വളപ്പിൽ സംസ്‌കരിച്ചു. കൃഷിനാശ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീദേവി മധുസൂദനൻ പറഞ്ഞു.