ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള സി.ഐ.എസ്.എഫിന്റെ സൈക്കിൾ റാലി ചാവക്കാട്ട് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ചാവക്കാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫിന്റെ സൈക്കിൾ റാലിക്ക് ചാവക്കാട്ട് ഉജ്വല സ്വീകരണം നൽകി. ചാവക്കാട് നഗരസഭ ചത്വരത്തിൽ നടന്ന സ്വീകരണ സമ്മേളനം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യനെ ചടങ്ങിൽ ആദരിച്ചു. മാദ്ധ്യമ പ്രവർത്തകൻ കെ.സി ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. സി.ഐ. എസ്.എഫ് ഗ്രൂപ്പ് കമാൻഡന്റ് മജ്ജീദ് സിംഗ്, ഡെപ്യൂട്ടി കമാൻഡന്റ് എസ്.ശങ്കർ പാണ്ഡ്യൻ, ഐ.എസ്.എഫ് കമാൻഡന്റ് എൻ.പെരുമാൾ, ഇൻസ്‌പെക്ടർ എം.അഖിൽ, എ.എസ്.ഐ എ.ബി വർഗീസ് എന്നിവർ പ്രസംഗിച്ചു. ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ അംഗങ്ങൾ ഗാന്ധി തൊപ്പിയണിഞ്ഞെത്തി സൈക്കിൾ റാലിക്ക് അഭിവാദ്യം അർപ്പിച്ചു.