ചാലക്കുടി: അടിപ്പാത നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മുൻ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മധു തൂപ്രത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി വിവേക്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം വിജയൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, സി.വി ജോഫി, ഉഷ പരമേശ്വരൻ, ടി.ആർ ബാബുരാജ്, എം.വി ഗംഗാധരൻ, വി.കെ അനീഷ്, അനിൽ കദളിക്കാടൻ, എം.ഡി പ്രവീൺ എന്നിവർ സംസാരിച്ചു.
എ.ഐ.വൈ.എഫ് ചാലക്കുടി മണ്ഡലം സമ്മേളനം മുൻ മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.