pooram

തവളക്കുഴിപ്പാറയിൽ കുടിൽക്കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് തൃശൂർപൂരപ്രേമി സംഘം തയ്യാറാക്കിയ കിറ്റുകൾ ടി.ജെ സനീഷ്‌കുമാർ എം.എൽ.എ വിതരണം ചെയ്യുന്നു.


ചാലക്കുടി: ആനക്കയം ആദിവാസി കോളനിയിൽ നിന്നെത്തി തവളക്കുഴിപ്പാറയിൽ കുടിൽക്കെട്ടി താമസിക്കുന്ന കുടുംബങ്ങൾക്ക് തൃശൂർ പൂരപ്രേമി സംഘം പ്രവർത്തകർ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. ടി.ജെ സനീഷ്‌കുമാർ എം.എൽ.എയുടെ അഭ്യർത്ഥനയെത്തുടർന്നാണ് സംഘം കോളനിയിലെത്തി പലവ്യഞ്ജനങ്ങളും മറ്റും നൽകിയത്. വസ്ത്രങ്ങൾ, പാത്രങ്ങൾ, സോളാർ വിളക്ക്, ച്യവനപ്രാശം, മാസ്‌ക്, വീട് മേയാൻ ആവശ്യമായ ടാർപോളിൻ ഷീറ്റ് തുടങ്ങിയ വസ്തുക്കളാണ് വിതരണം ചെയ്തത്. പണ്ടാരംപാറ കോളനി, മുണ്ടൻമാണി കോളനി എന്നിവും കിറ്റുകൾ വിതരണം ചെയ്തു.