പാലപ്പിള്ളി: വഴിതെറ്റി റബർ തോട്ടത്തിനുള്ളിലെ റോഡിലൂടെ സഞ്ചരിച്ച കാർ ഇന്ധനം തീർന്നതിനെ തുടർന്ന് നിറുത്തിയിട്ടു. പുറത്തിറങ്ങിയ യാത്രകാർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. പാലപ്പിള്ളി അക്കരപാടിയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അഞ്ച് യുവാക്കളായിരുന്നു കാറിലെ യാത്രക്കാരെന്ന് നാട്ടുകാർ പറഞ്ഞു. ആന കാറിന് നേരെ ആക്രമണം നടത്തി. കാറിന്റെ ചില്ലുകൾ തകർന്നു. കാർ മറിച്ചിട്ടു.