മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ നടന്ന ആയില്യം മഹോത്സവ പരിപാടിയിൽ നിന്ന്.
ചാവക്കാട്: നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു. ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണ കിറ്റുകൾ നൽകി. പുരുഷോത്തമൻ തന്ത്രിയുടെ പ്രഥമ ശിഷ്യൻ സന്തോഷ് ശാന്തി, ക്ഷേത്രം ശാന്തിമാരായ ബൈജു, സനൽ, പൃത്വിരാജ് എന്നിവർ പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി രാമി അഭിമന്യു, ട്രഷറർ ആർ.കെ പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.