മാള: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മാള പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടൽ കലവറ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ഇരുപത് രൂപയ്ക്ക് ഊണ് എന്നതാണ് ജനകീയ ഹോട്ടലിന്റെ പ്രത്യേകത. രാവിലെ ഏഴ് മുതൽ വൈകിട്ട് ഒമ്പത് വരെയാണ് ഹോട്ടലിന്റെ പ്രവർത്തനം. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് ഒ.സി രവി, സിന്ധു അശോക്, ജോസ് മാഞ്ഞൂരാൻ, അമ്പിളി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.