തൃശൂർ : കേരളത്തിലെ ട്രേഡ് യൂണിയൻ രംഗത്ത് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുൻപന്തിയിൽ നിറഞ്ഞുനിന്ന മികച്ച സംഘാടകനും പോരാളിയുമായിരുന്നു എ.എൻ രാജനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അനുസ്മരിച്ചു. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവായി. പാർട്ടി സംഘടനാ ചുമതലകൾ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിർവ്വഹിച്ച അദ്ദേഹം ട്രേഡ് യൂണിയൻ നിയമങ്ങളിൽ അഗാധമായ ജ്ഞാനമുള്ള, ഉയർന്ന കമ്മ്യൂണിസ്റ്റ് മൂല്യബോധവും പോരാട്ടവീര്യവുമുള്ള വ്യക്തിയായിരുന്നുവെന്നും വത്സരാജ് പറഞ്ഞു.