കയ്പമംഗലം: സി.പി.എം പെരിഞ്ഞനം കുറ്റിലക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷി വിളവെടുപ്പ് കേരള കർഷക സംഘം പെരിഞ്ഞനം വില്ലേജ് കമ്മിറ്റി സെക്രട്ടറി സത്യനാഥൻ മാസ്റ്റർ നിർവഹിച്ചു. സി.പി.എം പെരിഞ്ഞനം ലോക്കൽ കമ്മിറ്റി അംഗം പി.എ സുധീർ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ.എസ് സെയ്തു, പി.കെ സജിത്ത് മാസ്റ്റർ, പി.എസ് കണ്ണൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് അംഗങ്ങളായ സരിത കണ്ണൻ, ഷൈലജ ബിനീഷ്, പി.സി വിജയൻ, ഒ.കെ നാസർ, രമ രാജൻ, ഹരീഷ് എന്നിവർ പങ്കെടുത്തു.