hdhdudd
ശ്രീഷ്ണ


കുന്നംകുളം: മെഡിക്കൽ പഠനം പൂർത്തിയാകും മുമ്പേ ഗുരുതര കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനി ചികിത്സാ സഹായം തേടുന്നു. ചൊവ്വന്നൂർ തൈവളപ്പിൽ ശ്രീനിവാസൻ-ജീജ ദമ്പതികളുടെ മകൾ ടി.എസ്. ശ്രീഷ്ണയാണ് സഹായം തേടുന്നത്. എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സ. മധുരൈ മെഡിക്കൽ കോളജിൽ നിന്നും ഉയർന്ന മാർക്കോടെ ബി.ഫാം പഠനം പൂർത്തിയാക്കി. എൻട്രൻസ് പരീക്ഷയിൽ പത്തൊമ്പതാം റാങ്കോടെ മദ്രാസ് മെഡിക്കൽ കോളേജിൽ എം.ഫാം പഠിച്ച് കൊണ്ടിരിക്കെയാണ് ശ്രീഷ്ണക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പരിശോധനയിൽ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്കും മറ്റ് ചെലവുകൾക്കുമായി 30 ലക്ഷം രൂപ ആവശ്യമാണ്. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ജീജയുടെയും പച്ചക്കറിക്കടയിൽ പണിയെടുക്കുന്ന അച്ഛൻ ശ്രീനിവാസന്റെയും തുച്ഛമായ വരുമാനംകൊണ്ട് മാത്രം ഇത്രയും തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിനാവില്ല. ശ്രീഷ്ണയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ചെയർമാനും വാർഡ് മെമ്പർ അജിത വിശാൽ കൺവീനറായും കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സഹായങ്ങൾ ശ്രീനിവാസൻ ടി.എ, എസ്.ബി.ഐ ചൊവ്വന്നൂർ ബ്രാഞ്ച് 38064446926 എന്ന അക്കൗണ്ട് നമ്പറിൽ (ഐ.എഫ്.സി ഐ.എഫ്.സി കോഡ് എസ്.ബി.ഐ.എൻ 0008607) അയക്കാവുന്നതാണ്.