kpcc-vichar-vibhag
ഗാന്ധിജിയുടെ ചരിത്ര പുസ്തകങ്ങൾ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാറിന് ജോസ് വള്ളൂർ കൈമാറുന്നു.

പെരിങ്ങോട്ടുകര: കെ.പി.സി.സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചരിത്ര പുസ്തകങ്ങൾ പൊതു പ്രവർത്തകരുടെ വീടുകളിലേക്ക് എത്തിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാറിന് പുസ്തകങ്ങൾ നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പ്രോഗ്രാം ചെയർമാൻ ഷൈൻ നാട്ടിക, പഞ്ചായത്തംഗം ആന്റൊ തൊറയൻ, ജയിംസ് ചിറ്റിലപ്പിള്ളി, വി.കെ സുശീലൻ, കെ.എഫ് ഡൊമിനിക് എന്നിവർ സംസാരിച്ചു.