കൊടുങ്ങല്ലൂർ: ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ മുൻഗണനാ കാർഡ് വിതരണം ആരംഭിച്ചു. ശ്രീനാരായണപുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന കാർഡ് വിതരണം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ അദ്ധ്യക്ഷയായി. മുൻസിപ്പൽ ചെയർപേഴ്‌സൺ എം.യു ഷിനിജ, എം.എസ് മോഹനൻ, കെ.പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.