തൃശൂർ: എം.ഒ. റോഡിലെ പുതിയ ട്രാഫിക് പരിഷ്‌കാരം കോർപറേഷൻ അറിയാതെയെന്ന് മേയർ എം.കെ. വർഗ്ഗീസ്. നഗരത്തിന്റെ വികസനത്തിനും പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഉള്ള ട്രാഫിക് പരിഷ്‌ക്കരണത്തിന് കോർപറേഷൻ എന്നും മുന്നിലാണ്. 1974ൽ ആരംഭിച്ച പട്ടാളം റോഡ് വികസനം ഈ അവസരത്തിലാണ് പൂർത്തിയാക്കിയത്. ഇതിൽ കൂടെയുള്ള രണ്ടുവരി ട്രാഫിക്, ട്രാഫിക് റെഗുലേറ്ററി ആലോചിക്കാതേയും തീരുമാനിക്കാതേയും പത്രത്തിൽ കൂടിയാണ് വൺവേ ആയി പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഇതിന്റെ ഭാഗമായി കോർപറേഷനിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ ശക്തൻ മാർക്കറ്റിൽ പോയി വരേണ്ടതുണ്ട്. ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്ന ഇത്തരം പരിഷ്‌ക്കരണങ്ങൾ കോർപറേഷന്റെ അറിവോടെയല്ലെന്നും ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മേയർ അറിയിച്ചു