പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പുതുക്കാട് നടത്തിയ പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ, യു.ഡി.ഫ് ചെയർമാൻ കെ.എൽ. ജോസ്, കെ.ജെ. ജോജു, ടി.വി. പ്രഭാകരൻ, സിന്റോ ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഷാജു കാളിയേങ്കര തുടങ്ങിയവർ നേതൃത്വം നൽകി.