പഴയന്നൂർ: ഇന്നലെ വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും പഴയന്നൂർ തിരുവില്വാമല മേഖലയിൽ വ്യാപക നാശനഷ്ടം. ചീരക്കുഴി പാലത്തിന് ഇരുവശങ്ങളിലുമായി നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞു വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. ചീരക്കുഴി വടക്കേതിൽ രാമകൃഷ്ണന്റെ വീടും കാറ്റിൽ നിലം പതിച്ചു. പഴയന്നൂർ കോടത്തൂരിൽ തെങ്ങ് വീണ് കാറ് തകർന്നു. ചോമയിൽ ഷക്കീറിന്റെ മാരുതി ആൾട്ടോ കാറാണ് തകർന്നത്. മരം വീണ് ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.