നന്തിപുലം: ഓട്ടൻതുള്ളൽ, കുറത്തിയാട്ടം കലാകാരൻ പൊതാളൂർ നീലകണ്ഠൻ നായർ (78) കൊവിഡ് ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. കേരളനടനം, ഭരതനാട്യം, ബാലെ എന്നിവയിൽ മികവ് തെളിയിച്ച നീലകണ്ഠൻ നായർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഴ്ച, രാപ്പകൽ, ഗ്രാമഫോൺ, പച്ചക്കുതിര, ഷേക്‌സ്പിയർ എം.എ മലയാളം, സമസ്ത കേരളം പി.ഒ, സീൻ ഒന്ന് നമ്മുടെ വീട് തുടങ്ങി സിനിമകളിൽ വേഷമിട്ടു. വർഷങ്ങളോളം ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അക്കാഡമി അവാർഡ് ജേതാവായ തുള്ളൽ കലാകാരൻ കെ.പി. നന്തിപുലത്തിന്റെ സഹോദരി ഭർത്താവാണ്. ഭാര്യ: പത്മിനി അമ്മ. മക്കൾ: സുന്ദരനാരായണൻ, സുകുമാരി, സുരേന്ദ്രൻ, സുഷ.