highway
മലയോര ഹൈവേയുടെ റൂട്ട് പാണഞ്ചേരി പഞ്ചായത്തിൽ മലയോര മേഖലയിലൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം മാദ്ധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ നിർവഹിക്കുന്നു

പട്ടിക്കാട്: മലയോര ഹൈവേയുടെ റൂട്ട് പാണഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലൂടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തി. മാദ്ധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബിജോയ് ജോസ് അദ്ധ്യക്ഷത വഹിച്ചു. പൊതു പ്രവർത്തകനായ അഡ്വ. ഷാജി.ജെ. കോടങ്കണ്ടത്ത് പദ്ധതി വിശദീകരണം നടത്തി.

ജില്ലയിൽ മലയോര മേഖലയിലൂടെ കടന്നുപോകുന്ന ഹൈവേ പാണഞ്ചേരി പഞ്ചായത്തിൽ 10 മീറ്റർ വീതിയിലുള്ള പീച്ചി ഡാം റോഡിലൂടെയും മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലൂടെയുമാണ്. എന്നാൽ ഇത് ഭൂരിപക്ഷ മലയാര മേഖലയുള്ള പാണഞ്ചരിക്ക് ഗുണകരമാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വിലങ്ങന്നൂരിൽ നിന്നും പീച്ചി, പട്ടിലുംകുഴി, പൂളച്ചാട്, മെലാട്ടുംപാറ, തെക്കുംപാടം വഴുക്കുംപാറ റൂട്ടിലൂടെ ഹൈവേ വന്നാൽ 9 കിലോമീറ്റർ ലാഭവും ഗ്രാമീണ വികസനവും സാധ്യമാകുമെന്ന് ഇവർ പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, അംഗങ്ങളായ ഷിബു പോൾ, കെ.പി. എൽദോസ്, പ്രസാദ് മേലേച്ചിറ, ഷാജി ചാക്കോ പറമ്പിൽ, ശരത്ത്, ജയൻ കണ്ടംപുള്ളി, യാക്കോബ്ബ് പയ്യപ്പിള്ളി എന്നിവർ പങ്കെടുത്തു.