പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി ഊരിൽ ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് സൗകര്യം ഇനി വിരൽ തുമ്പിൽ ലഭ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ആദിവാസി ഊരിലെ 56-ാളം കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കും. തൊട്ടടുത്ത എസ്.സി കോളനിയിൽപ്പെട്ട കുട്ടികൾക്ക് കൂടി ഈ സൗകര്യം ഉപയുക്തമാക്കാാം. ഒരു ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയുടെ പദ്ധതി ചെലവിൽ 4 കിലോമീറ്ററോളം കേബിൾ വലിച്ചണ് നെറ്റ് സൗകര്യം ലഭ്യമാക്കിയത്. ഊര് മൂപ്പൻ സദാനന്ദൻ, സാമൂഹ്യ പഠന കേന്ദ്രം ഫെസിലിറ്റേറ്റർ ആതിര, ബാബു തോമസ്, റോയ് ദേവസ്സി, വിനോദ്, അയ്യപ്പൻ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു.