മാള: അഷ്ടമിച്ചിറയിൽ കിണറ്റിൽ വീണ വയോധികനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ചെമ്പകശ്ശേരി വീട്ടിൽ സുകുമാരൻ (70) ആണ് കിണറ്റിൽ വീണത്. അഗ്‌നിശമന സേന അംഗങ്ങളായ ഷാജി, ജോസ്, സിനിൽ, പ്രദീപ്, റനോ, അരുൺ, വിശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം 25 അടി താഴ്ചയും 8 അടി വ്യാസവുമുള്ള കിണറ്റിൽ നിന്ന് വല ഉപയോഗിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സുകുമാരൻ കിണറിൽ പിടിച്ചുനിൽക്കുകയായിരുന്നു. നിസാര പരക്കേറ്റിട്ടുണ്ട്.