കൊടുങ്ങല്ലൂർ: വിദ്യാർത്ഥികൾക്കായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് കൊടുങ്ങല്ലൂർ സെന്ററിന്റെയും, കേരള പൊലീസ് ഹൈവേ സുരക്ഷാ സമിതിയുടെയും, കെ.കെ.ടി.എം അലുമ്നി അസോസിയേഷന്റെയും, കോട്ടപ്പുറം കിഡ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ആരോഗ്യ വകുപ്പിന്റ സഹകരണത്തോടെ കെ.കെ.ടി.എം കേളേജിൽ ക്യാമ്പ് നടത്തിയത്.
കേളേജ് പരിസരത്തെ വാർഡുകളിലുള്ള നിരവധി പേർക്കും വെളിച്ചം അഗതി മന്ദിരത്തിലെ അന്തേവാസികൾക്കും വാക്‌സിൻ നൽകി. റോട്ടറി പ്രസിഡന്റ് ഫാ. ബാബു മുട്ടിക്കൽ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഉണ്ണിക്കൃഷ്ണൻ, കേളേജ് പ്രിൻസിപ്പൽ നസി ഇബ്രാഹിം, വാർഡ് മെമ്പർ പി.എൻ വിനയചന്ദ്രൻ, ഹൈവേ സുരക്ഷാ സമിതി സെക്രട്ടറി ഉണ്ണി പണിക്കശ്ശേരി, അലുമ്നി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ഡോ. ഷേത, റോട്ടറി സെക്രട്ടറി ജോഷി ഇലഞ്ഞിക്കൽ, ക്യാമ്പ് കോ- ഓർഡിനേറ്റർ ഇ.ജെ വത്സൻ എന്നിവർ സംസാരിച്ചു.